Pic Of Miss World Aishwarya Rai Tucking Into A Meal

ഐശ്വര്യ റായ്‌യുടെ ഈ പഴയ കാല ചിത്രമാണ് ഇപ്പോള്‍ വൈറല്‍

Entertainment

മുംബൈ: ഐശ്വര്യ റായ്‌യുടെ ഒരു പഴയകാല ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 1994 ലാണ് ഐശ്വര്യ റായ് ബച്ചന്‍ മിസ് വേള്‍ഡ് കിരീടമണിഞ്ഞത്. ആ സമയത്തുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ അമ്മ ബൃന്ദ റായിക്കൊപ്പം ഭക്ഷണം കഴിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരി ധരിച്ച ഐശ്വര്യ മിസ് വേള്‍ഡ് കിരീടം ധരിച്ചിട്ടിമുണ്ട്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രമാണു ഐശ്വര്യയുടെ പുതിയ പ്രൊജക്റ്റ്. മണിരത്‌നത്തിന്റെ ഇരുവര്‍, ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ.

Summary: Old picture of Aishwarya Rai goes viral.

Share this