വാശിപ്പുറത്ത് റിലീസ് ചിത്രങ്ങളുടെ ടിക്കറ്റ് സൗജന്യമായി വിതരണം ചെയ്തു

Top Stories

ന്യൂഡല്‍ഹി: ഛപ്പക് സിനിമയുടെ ടിക്കറ്റ്, കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്യുഐ) പ്രവര്‍ത്തകര്‍ സൗജന്യമായി വിതരണം ചെയ്തു. തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍ എന്ന സിനിമയുടെ ടിക്കറ്റ് ബിജെപി പ്രവര്‍ത്തകരും സൗജന്യമായി വിതരണം ചെയ്തു. തന്‍ഹാജി അജയ് ദേവഗണിന്റെ 100 ാമത് ചിത്രമാണ്. ഛപ്പക് സിനിമ ദീപിക പദുക്കോണിന്റെ ചിത്രമാണ്. ദീപിക കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ പ്രാധാന്യം നല്‍കിയ സംഭവമായി മാറുകയും ചെയ്തിരുന്നു.
വാശിപ്പുറത്ത് റിലീസ് ചിത്രങ്ങളുടെ ടിക്കറ്റ് സൗജന്യമായി വിതരണം ചെയ്തത സംഭവമറിഞ്ഞു ബോളിവുഡ് നടി രവീണ്ട ടണ്ടന്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇത് സിനിമ വ്യവസായത്തിനു നല്ലതാണെന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്. നിര്‍മാതാവിനു കൂടുതല്‍ പണം സമ്പാദിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദീപികയുടെ ഛപ്പക് എന്ന ചിത്രത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നികുതി ഒഴിവാക്കി കൊടുത്തിട്ടുണ്ട്. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ഛപ്പകിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ലക്നൗവിലെ ഛപ്പക് കളിക്കുന്ന തീയേറ്ററുകളിലെ എല്ലാ ഷോയ്ക്കുള്ള ടിക്കറ്റും പാര്‍ട്ടി ബുക്ക് ചെയ്തു.

Share this