വിവാഹ വിരുന്നില്‍ പങ്കെടുത്ത് ട്രംപ്

World

ന്യൂജെഴ്സി: ശനിയാഴ്ച വൈകുന്നേരം ന്യൂജെഴ്സിയിലെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ട്രംപ് എല്ലാവരെയും ഞെട്ടിച്ചു. ട്രംപിനെ കണ്ടയുടന്‍ വധുവും വരനും ഉടന്‍ ട്രംപിന്റെ സമീപമെത്തി ആശ്ലേഷിച്ചു. യുഎസ്എ, യുഎസ്എ എന്ന മുദ്രാവാക്യം അവിടെ കൂടിനിന്നിരുന്നവര്‍ ഉച്ചത്തില്‍ മുഴക്കുകയും ചെയ്തു. ബെഡ്മിന്‍സ്റ്ററിലുള്ള നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ശനിയാഴ്ച തങ്ങിയ ട്രംപ് ഞായറാഴ്ച വൈറ്റ് ഹൗസിലേക്കു മടങ്ങി.
വരന്‍ പി.ജെ. മൊങ്കെല്ലിയും, വധു നിക്കോള്‍ മാരിയും ട്രംപിന്റെ വലിയ ആരാധകരാണ്.

Share this