മരുന്നിന് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഇന്ത്യ നീക്കി

World

 

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ‘ ഗെയിം ചേഞ്ചറെന്നു ‘ യുഎസ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധനം ഇന്ത്യ നീക്കി. അമേരിക്കയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഈ മരുന്ന് ഇന്ത്യ, അമേരിക്കയില്‍ ലഭ്യമാക്കണമെന്നു കഴിഞ്ഞ ദിവസം ട്രംപ് നിര്‍ദേശിച്ചിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളിലൊരു രാജ്യമാണ് ഇന്ത്യ.

Share this