അനാരോഗ്യമെന്ന കിംവദന്തിക്കിടെ ബോക്‌സറായി സ്വയം ചിത്രീകരിക്കുന്ന പടം ട്വീറ്റ് ചെയ്ത് ട്രംപ്

Top Stories

 

വാഷിംഗ്ടണ്‍: അപ്രതീക്ഷിതമായി ആശുപത്രി സന്ദര്‍ശനം നടത്തിയ ട്രംപ് സന്ദര്‍ശനം നടത്തി കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ബോക്‌സറായി ചിത്രീകരിക്കുന്ന ഫോട്ടോഷോപ്പ് ചെയ്ത പടം ബുധനാഴ്ച ട്വീറ്റ് ചെയ്ത് ആയിരക്കണക്കിന് ആളുകളില്‍ ആശ്ചര്യം ജനിപ്പിച്ചു. നഗ്നമായ നെഞ്ചോടു കൂടിയ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സില്‍വര്‍ സ്റ്റാലന്റെ ശരീരമാണ് അദ്ദേഹം ഫോട്ടോഷോപ്പ് ചിത്രത്തിനായി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു 73 കാരനായ ട്രംപ് വാഷിംഗ്ടണിനു പുറത്തുള്ളൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഇതേ തുടര്‍ന്ന് ട്രംപിന് അനാരോഗ്യമാണെന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംസാരം അവസാനിപ്പിക്കാന്‍ വേണ്ടിയായിരിക്കാം അദ്ദേഹം ബോക്‌സറായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തുവിട്ട ട്രംപിന്റെ ആരോഗ്യ റിപ്പോര്‍ട്ടില്‍ അദ്ദേഹം അമിതവണ്ണമുള്ളയാളാണെന്ന് സൂചിപ്പിച്ചിരുന്നു. പക്ഷേ അദ്ദേഹം ആരോഗ്യവാനാണെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഗോള്‍ഫ് കളിക്കുമെന്നല്ലാതെ സ്ഥിരമായി വ്യായാമം ചെയ്യുന്ന വ്യക്തിയല്ല ട്രംപ്.

 

Share this