ചൈനയുടെ കൊറോണ മരണനിരക്കില്‍ ട്രംപിനു സംശയം

Top Stories

 

വാഷിംഗ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെയും അതുമായി ബന്ധപ്പെട്ട് അവര്‍ പുറത്തു വിട്ട മരണനിരക്കിന്റെയും കണക്ക് സത്യമാണോ അല്ലയോ എന്ന് അറിയാന്‍ പ്രയാസമാണെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന പുറത്തുവിട്ട കൊറോണ വൈറസ് ബാധിതരുടെയും കൊറോണ ബാധിച്ച് മരിച്ചവരുടെയും എണ്ണം കൃത്യമല്ലെന്നു പൊതുവേ ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രംപും ബുധനാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്.
ചൈനയുമായുള്ള ബന്ധം നല്ല നിലയിലാണെന്നും പ്രസിഡന്റ് ജിന്‍പിങുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് തറപ്പിച്ച് പറയുന്നുണ്ട്. എന്നിരുന്നാലും, കൊറോണ വിഷയത്തില്‍ ബീജിംഗിന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് അമേരിക്ക രംഗത്തുവന്നിരുന്നു. യുഎസ് സൈന്യമാണു ചൈനയില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നാണു ചൈന ആരോപിക്കുന്നത്. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. മാത്രമല്ല, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിളിക്കുകയും ചെയ്തിരുന്നു.
ചൈനയില്‍ 82,361 കൊറോണ ബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 3316 പേര്‍ മരിച്ചതായും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമേരിക്കയിലാകട്ടെ, 206207 വൈറസ് ബാധിതരും, 4,542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share this

Leave a Reply