ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രത്തെ പ്രശംസിച്ച് ട്രംപ്

Top Stories

വാഷിംഗ്ടണ്‍: ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ‘ ശുഭ് മംഗല്‍ സ്യാദ സാവ്ദാനെ ‘ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. ചിത്രം സ്വര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ളതാണ്. ഒരു യുവാവ് താന്‍ ഇഷ്ടപ്പെടുന്നയാളുമായി കഴിയുമ്പോള്‍ അയാള്‍ക്ക് സമൂഹത്തില്‍നിന്നും നേരിടേണ്ടി വരുന്ന ഇഷ്ടക്കേടിനെ കുറിച്ചാണു ചിത്രം പറയുന്നത്.
ബ്രിട്ടീഷ് മനുഷ്യാവകാശ പ്രചാരകനും LGBTQ+ ആക്ടിവിസ്റ്റുമായ പീറ്റര്‍ താച്ചല്‍ ചിത്രത്തെ പ്രശംസിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിന് ‘ ഗ്രേറ്റ് ‘ എന്ന് റീട്വീറ്റ് ചെയ്തു കൊണ്ടാണ് ട്രംപ് ചിത്രത്തെ അഭിനന്ദിച്ചത്.
താച്ചലിന്റെ കുറിപ്പില്‍ അദ്ദേഹം സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഉയര്‍ത്തിക്കാണിച്ചിരുന്നു.

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി ബോളിവുഡ് ചിത്രത്തെ പ്രശംസിച്ചത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ മാസം 24നും 25നുമാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവടങ്ങളായിരിക്കും ട്രംപ് സന്ദര്‍ശിക്കുക.

 

Share this