humble robot, built by Indian computer engineer Karthik Velayutham

ക്യുവില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്ന റോബോട്ടിനെ വികസിപ്പിച്ചു തമിഴ്‌നാട്ടുകാരന്‍

Business

ചെന്നൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണല്ലോ എല്ലാവരും. പക്ഷേ, മദ്യ വില്‍പ്പന കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്ന ഇടങ്ങളിലുമൊക്കെ കാണപ്പെടുന്ന നിര ആശങ്കപ്പെടുത്തുന്നതാണ്. കാരണം അവിടെ സാമൂഹിക അകലം പാലിക്കാന്‍ ആരും തയാറാകുന്നില്ല.

ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസം തമിഴ്‌നാട്ടുകാരനായ കാര്‍ത്തിക് വേലായുധന്‍ എന്ന എന്‍ജിനീയര്‍ റോബോട്ടിനെ വികസിപ്പിച്ചത്. വെറും മൂവായിരം രൂപ മാത്രമാണ് റോബോട്ടിനെ വികസിപ്പിക്കാന്‍ ചെലവായത്.

നാല് ചക്രമുള്ള മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നിലകൊള്ളുന്ന ഒരു കാഡ്‌ബോഡ് പെട്ടിയാണ് റോബോട്ട്. ഇത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മനുഷ്യന്‍ നല്‍കുന്ന കമാന്‍ഡ് അഥവാ ഉത്തരവ് അനുസരിക്കുമെന്നു കാര്‍ത്തിക് വേലായുധന്‍ പറയുന്നു. 50 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഈ റോബോട്ടിനു സാധിക്കുമെന്നും കാര്‍ത്തിക് അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം കാര്‍ത്തിക് പരീക്ഷണാടിസ്ഥാനത്തില്‍ റോബോട്ടിനെ വൈല്‍ ഷോപ്പിലേക്ക് വിടുകയുണ്ടായി. കടയുടമയോട് വീഡിയോ കോളിലൂടെ ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. മൊബൈല്‍ വാലറ്റിലൂടെ പണം അടയ്ക്കുകയും ചെയ്തു. കോയമ്പത്തൂരിലെ വീട്ടിലിരുന്നാണു കാര്‍ത്തിക് റോബോട്ടിനെ നിയന്ത്രിച്ചത്.

ഈ റോബോട്ടിനെ വികസിപ്പിച്ചാല്‍ ഭാവിയില്‍ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണു 31 -കാരനായ വേലായുധന്‍.

Summary: Low cost Robot developed by tamilnadu man.

Share this