Belarusian servicemen march for the 75th anniversary of the end of World War II

കോവിഡ് 19 ആശങ്കയ്ക്കിടെ സൈനിക പരേഡ്; പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചു കൂടി

World

മിന്‍സ്‌ക്: ബെലാറസില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ശനിയാഴ്ച തലസ്ഥാനമായ മിന്‍സ്‌ക്കില്‍ വിക്ടറി ഡേ സൈനിക പരേഡില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടി.
ബെലോ റഷ്യ എന്നു പണ്ട് അറിയപ്പെട്ടിരുന്ന രാജ്യമാണു ബെലാറസ്. കിഴക്കന്‍ യൂറോപ്പിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്നതാണ് വിക്ടറി ഡേ.
വിക്ടറി ഡേ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സൈനിക പരേഡിനായി 11,000 പേര്‍ക്ക് ഇരിപ്പടങ്ങള്‍ സജ്ജീകരിച്ചിരുന്നു. 3,000 സൈനികരും പരേഡില്‍ പങ്കെടുക്കുമെന്നു സര്‍ക്കാരിന്റെ ന്യൂസ് ഏജന്‍സിയായ ബെല്‍റ്റ അറിയിച്ചിരുന്നു.

ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുകയാണ്. എന്നാല്‍ ബെലാറസ് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് നിരവധി കോണുകളില്‍നിന്നും വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്.

സൈനിക പരേഡ് റദ്ദ് ചെയ്യണമെന്നും അതിനായി ചെലവഴിക്കുന്ന പണം ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ച് 13,000 ത്തോളം പേര്‍ ഒപ്പിട്ട നിവേദനം അധികാരികള്‍ക്കു സമര്‍പ്പിച്ചിരുന്നു.

മേയ് 9 ശനിയാഴ്ച വരെയുള്ള കണക്ക്പ്രകാരം 9.5 ദശലക്ഷം ജനസംഖ്യയുള്ള ബെലാറസില്‍ 21,101 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 120 മരണങ്ങളും സംഭവിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ സൂചിപ്പിച്ചു.

Summary: Thousands gather for military parade in Belarus

Share this