മണിരത്‌നം ചിത്രത്തില്‍ വിക്രം അഭിനയിക്കും

Entertainment

ചെന്നൈ: തമിഴ് താരം വിക്രം മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കും. തമിഴ് ഇതിഹാസ നോവലായ പൊന്നിയിന്‍ സെല്‍വന്റെ ചലച്ചിത്രാവിഷ്‌കാരമാണു ചിത്രം. ഈ ചിത്രത്തിന്റെ കരാറില്‍ ഒപ്പുവെച്ചതായി സ്ഥിരീകരിച്ചു.
അടുത്ത വര്‍ഷം ആദ്യം മുതല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് വിക്രം പറഞ്ഞു. വിക്രമിന്റെ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം കാതരം കൊണ്ടാനാണ്. കമല്‍ഹാസനാണു ഇതിന്റെ നിര്‍മാതാവ്. റിലീസുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിലാണു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം വിക്രം അറിയിച്ചത്.

Share this