Mark Zuckerberg turns 36

മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് ഇന്ന് 36 ാം ജന്മദിനം

Business

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് ഇന്ന് (മേയ് 14) 36 ാം ജന്മദിനമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണു സുക്കര്‍ബെര്‍ഗ്. 2008 ല്‍ 23 ാം വയസിലാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി സുക്കര്‍ബെര്‍ഗ് മാറിയതെന്നു ഫോബ്‌സ് പറയുന്നു.

ജന്മദിനം ആഘോഷിക്കുന്ന സുക്കര്‍ബെര്‍ഗ് കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ട് അപ്പ് സ്റ്റോറീസില്‍ ഒരു വീഡിയോയില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ പങ്കുവയ്ക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറഞ്ഞത്. ജീവിതത്തില്‍ ലക്ഷ്യം കണ്ടെത്തിയാല്‍ മാത്രം പോരാ അല്ലെങ്കില്‍ പര്യാപ്തമല്ല എന്നും. പകരം ലക്ഷ്യമെന്നത്, നിങ്ങളേക്കാള്‍ വലുതായ ഒന്നിന്റെ ഭാഗമാണെന്ന തോന്നലുണ്ടാവുകയും അത് നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും പ്രവര്‍ത്തിക്കാന്‍ മുന്നില്‍ നിങ്ങള്‍ക്ക് ഒരു കാര്യമുണ്ടെന്നതുമാണ് ലക്ഷ്യം. യഥാര്‍ഥ സന്തോഷം സൃഷ്ടിക്കുന്നതാണ് ലക്ഷ്യമെന്നും സുക്കര്‍ബെര്‍ഗ് പറയുകയുണ്ടായി.
(Finding your purpose isn’t enough. Purpose is the feeling that you are part of something bigger than yourself, that you are needed and that you have something better ahead to work for. Purpose is what creates true happiness)

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുക്കര്‍ബെര്‍ഗിന്റെ ഉദ്ധരണികള്‍ വളരെ പ്രസക്തമാവുകയാണ്.

‘ ഏറ്റവും വലിയ റിസ്‌ക് എന്നത് ഒരു റിസ്‌കും എടുക്കുന്നില്ലെന്നതാണ്. വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, പരാജയപ്പെടുമെന്ന് ഉറപ്പ് നല്‍കുന്ന ഒരേയൊരു തന്ത്രം റിസ്‌ക് എടുക്കുന്നില്ലെന്നതാണെന്ന് ‘ ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.

Summary: Mark Zuckerberg celebrates 36 th Birthday.

Share this